Total Pageviews

Sunday, June 22, 2014


കുറേ കാലത്തിനു  ശേഷം ബഷീറിൻറെ.പ്രേമലേഖനം ഒന്ന് കൂടി വായിച്ചു. കാലഘട്ടങ്ങളെ അതിജീവിക്കുന്ന ഒരു വല്ലാത്ത ആധുനികതയാണ് ബഷീറിന്റെ കൃതികൾക്ക്. ബേപ്പൂർ സുൽത്താന്റെ സ്വത സിദ്ധമായ ഹാസ്യ ശൈലി നന്നേ ബോധിച്ചു. സ്ത്രീ കഠിന കഠിന ഹൃദയ ആണെന്നും പുരുഷൻ  കഠിന കഠിന ഹൃദയൻ  അല്ലെന്നുമുള്ള കണ്ടെത്തലുകൾ മോശമല്ല . അല്ലെങ്കിലും സ്ത്രീയുടെ തലയിൽ  നിലാവെളിച്ചം മാത്രം ആണല്ലോ...!! അപ്പോൾ  അവളെ വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ തലയിലെ വെളിച്ചത്തിന്റെ നിറം എന്താണാവോ..!!  സ്ത്രീ വിരുദ്ധത എന്ന് അലമുറയിട്ടു കരയുന്നവർ അന്ന് അധികം ഇല്ലാതിരുന്നത് കൊണ്ടാകാം ഒരു പക്ഷേ ഈ നിലാവെളിച്ചം വെളിച്ചം കാണാതെ പോയത്..അതോ  സ്ത്രീകളുടെ തലയിൽ നിലാവെളിച്ചം തന്നെയാണോ..!! ഒരു പുനർവായന നടത്തിയപ്പോൾ പുരുഷന്റെ കഠിന കഠിന ഹൃദയത്തെ ഒന്ന് ചോദ്യം ചെയ്യുകയാണ് ബഷീർ എന്ന് തോന്നിപോയി ..സ്ത്രീകളെ കുറിച്ചുള്ള ചില മുൻവിധികളെ പുരുഷ ഹൃദയത്തിൽ നിന്നും പുറത്തെടുത്ത് കൊണ്ടുള്ള ഒരു ശുദ്ധികലശം...രക്തം പൊടിയാതെ ഉള്ള ഒരു ശസ്ത്രക്രിയ...!! ഇതിൽ ഏതു തന്നെ ആണെങ്കിലും ബഹുമാനം ആണ് ഒന്നും ഒന്നും കൂടി ചേർന്നാൽ രണ്ടു ആവില്ല എന്ന ഐക്യത്തിന്റെ ആദ്യ പാഠം പഠിപ്പിച്ച എഴുത്തുകാരനോട്‌..!