ഗർഭാവസ്ഥയിൽ ഇരുന്നു ഏറെ ശ്വാസം മുട്ടിച്ച ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സുഖമാണ്
ഒരു കഥ ജനിക്കുമ്പോൾ ഉണ്ടാകുന്നത് എന്ന് എം ടി യുടെ ഒരു ലേഖനത്തിൽ
വായിച്ചത് ഓർക്കുന്നു . അങ്ങനെ ആശയങ്ങൾ തിങ്ങി നിറഞ്ഞപ്പോൾ മനസ്സിനെ
സ്വസ്ഥമാക്കാൻ തുടങ്ങിയതൊന്നുമല്ല ഈ ബ്ലോഗ് . പിന്നെ എന്തിനാണ് ഇങ്ങനെ ഒരു
സാഹസം എന്ന ചോദ്യത്തിനു വളരെ ലളിതമായി ഉത്തരം പറയാം.ചരിത്രം ഉറങ്ങുന്ന
ഇടനാഴികൾ ഉള്ള കേരള വർമ്മ കോളേജിലെ ഒരു ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ് ഞാൻ.
കോളേജ് വരാന്തകളിലൂടെയുള്ള നടത്തത്തിന്റെ വേഗത കുറയ്ക്കുന്ന ചുവരെഴുത്തുകൾ
കണ്ടപ്പോൾ ഏറെ കൗതുകം തോന്നി. ഇന്നത്തെ ഈ ബ്ലോഗെഴുത്തിന്റെ പ്രാകൃത രൂപമാണല്ലോ ചുവരെഴുത്തുകൾ. അങ്ങനെയാണ് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ എവിടെയെങ്കിലും കുത്തികുറിക്കാം എന്ന് തീരുമാനിച്ചത്. അതെ, ഇത് വെറും കുത്തി
കുറിക്കലുകളാണ് ..മഹത്തരമായ സാഹിത്യ സൃഷ്ടികളോ ഉദാത്തമായ മാനസിക
വ്യാപാരങ്ങളോ അന്വേഷിച്ചു നടക്കുന്നവർ ഇങ്ങോട്ട് എത്തിനോക്കരുത്... These are just scribblings...The very raw thoughts of a moonstruck mind.. ;)
No comments:
Post a Comment